Wednesday, January 3, 2018

ഇൻകം ടാക്സ്..........?

IT18 Calcnprint
Income Tax Statement for 2017-18

ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇക്കൊല്ലത്തെ വരുമാന നികുതി കണക്കാക്കി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് DDO ക്ക് സമർപ്പിക്കേണ്ട സമയമാണ് ഫെബ്രുവരി മാസം.   ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറ്റാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും. 
മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള ടാക്സബിൾ ഇൻകം ആണ് . 
നമുക്ക് ഈ വര്‍ഷം ലഭിച്ച എല്ലാ വരുമാനങ്ങളും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിച്ചിട്ടുണ്ടല്ലോ?
 ഈ ലിങ്ക് സ്മാർട്ട് ഫോൺ വഴി അയക്കുന്നു എന്നേയുള്ളൂ. കമ്പ്യൂട്ടറിൽ ഡൗൺലോഡുചെയ്ത്ഉപയോഗിക്കാനുള്ളതാണ്.

ടാക്സ് സ്ലാബുകൾ

60 വയസു വരെ
ടാക്സബിൾ 2.5 ലക്ഷം വരെ- ഇല്ല
2.5 ക്ക് മുകളിൽ 5 ലക്ഷം വരെ 5 %
10 ലക്ഷം വരെ 20 %
10 ലക്ഷം മേൽ 30%


60 വയസു മുതൽ
ടാക്സബിൾ 3 ലക്ഷം വരെ- ഇല്ല
3 ക് മുകളിൽ 5 ലക്ഷം വരെ 5 %
10 ലക്ഷം വരെ 20 %
10 ലക്ഷം മേൽ 30%

80 വയസു മുതൽ
ടാക്സബിൾ 5 ലക്ഷം വരെ- ഇല്ല
5 ലകഷ് മുകളിൽ 10 ലക്ഷം വരെ 20%

10 ലക്ഷം മേൽ 30%

Download from :👇

1- calcnprint.blogspot.in

2‌ - mathsblog.in   
( മാത്സ് ബ്ലോഗിന്റെ വലതു പാനലിൽ മുകളിലായി കാണാം )

3 - ഈ ഗൂഗിൾ ഡ്രൈവിലും കിട്ടും

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance